കൽപ്പറ്റ: 'പഠിക്കാം, പ്രകൃതിയോടൊപ്പം പടുത്തുയർത്താം കാർഷിക സംസ്‌കാരം' എന്ന സന്ദേശമുയർത്തി എസ് എഫ് ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണ പരിപാടികൾക്ക് തുടക്കമായി.
എസ് എഫ് ഐ ജില്ലാ കമ്മിറ്റി ഓഫീസിനായി നിർമ്മിക്കുന്ന അഭിമന്യു സ്റ്റുഡന്റ് സെന്റർ പരിസരത്ത് മുളന്തൈകൾ നട്ട് ജില്ലാതല ഉദ്ഘാടനം സി കെ ശശീന്ദ്രൻ എം എൽ എ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്, പ്രസിഡന്റ് അജ്‌നാസ് അഹമ്മദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു ഷാജി, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി.എ.മുഹമ്മദ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എം.മധു, നഗരസഭാ കൗൺസിലർ വി.ഹാരിസ് എന്നിവർ പങ്കെടുത്തു.
ജില്ലയിലെ വിവിധ ഏരിയാ കമ്മറ്റികളിൽ എസ് എഫ് ഐ കാർഷിക സബ്കമ്മിറ്റിയായ 'സമൃദ്ധി' യുടെ നേതൃത്വത്തിൽ 5 മുതൽ 12 വരെ തീയതികളിൽ കൃഷിയിടം ഒരുക്കും.
എസ് എഫ് ഐ സുൽത്താൻ ബത്തേരി ഏരിയാ കമ്മിറ്റി 30 സെന്റ് സ്ഥലത്ത് കപ്പ, മുളക്, ചീര എന്നിവയുടെ കൃഷി ആരംഭിച്ചു. ഏരിയാതല ഉദ്ഘാടനം കോളിയാടിയിലെ കൃഷിയിടത്തിൽ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് നിർവഹിച്ചു.