സുൽത്താൻ ബത്തേരി: നാട്ടിലേക്ക് പോകാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് നഗരസഭയ്ക്ക് മുന്നിലും ദേശീയപാതയിലും സംഘടിച്ചിറങ്ങിയ അന്യതൊഴിലാളികൾക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു. നേതൃത്വം നൽകിയ നാലു പേർക്കു പുറമെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. റോഡ് ഉപരോധിച്ചവരെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു.