സുൽത്താൻ ബത്തേരി: വളർത്തുനായയെ വന്യമൃഗം പിടികൂടി കൊന്ന് മരത്തിന് മുകളിൽ കയറ്റി. പുള്ളിപ്പുലിയാകുമെന്നാണ് കരുതുന്നത്.
വടക്കനാട് കരിപ്പൂർ ബാബുവിന്റെ വളർത്തുനായയ്ക്കാണ് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിന് സമീപം കെട്ടിയിട്ട നായയെ അയൽവാസിയുടെ വീടിന് സമീപത്തെ മരത്തിന് മുകളിൽ കുടുങ്ങികിടന്ന നിലയിലാണ് ഇന്നലെ കണ്ടത്. പുള്ളിപ്പുലി നായയെ പിടികൂടി മരത്തിന് മുകളിൽ കൊണ്ടുപോയി വെച്ചതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. നായയുടെ മുഖവും കഴുത്തും പാതി കടിച്ച് തിന്ന നിലയിലാണ്.