phone

കൽപ്പറ്റ: ഓൺ ലൈൻ പഠനത്തിന് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മാംഗോ ഫോൺ കമ്പനി സൗജന്യമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യും. മീനങ്ങാടി, കൽപ്പറ്റ, പൂതാടി, മുട്ടിൽ, മേപ്പാടി എന്നിവിടങ്ങളിൽ പഞ്ചായത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കുട്ടികളെ കണ്ടെത്തി ഫോണുകൾ സൗജന്യമായി നൽകി. ജില്ലയിൽ അഞ്ഞൂറിലധികം സ്മാർട്‌ഫോണുകളാണ് വിതരണം ചെയ്യുന്നത്. 25,000 രൂപ വിലയുള്ള 7 എസ് ,7 പ്ലസ് ഫോണുകളാണ് നൽകുന്നത്. വിവിധ ഇടങ്ങളിൽ നടന്ന ചടങ്ങുകളിൽ ഇതിൽ ജനപ്രതിനിധികളും അദ്ധ്യാപകരും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ മാത്രം 25 കോളനികളിൽ ഫോൺ വിതരണം ചെയ്തു. കേരളത്തിലെ ഏക സ്മാർട്ട്‌ഫോൺ കമ്പനി എന്ന നിലയ്ക്ക് കേരളത്തിലെ വിദ്യാർത്ഥികളെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ചെയർമാൻ റോജി അഗസ്റ്റിൻ പറഞ്ഞു.