images

കൽപ്പറ്റ: എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. വയനാട്ടിലടക്കം കരാർ നിയമനങ്ങളാണ് കൂടുതൽ നടക്കുന്നത്. എൽ.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി. പി.എസ്.സി വഴിയും നിയമനങ്ങൾ സംസ്ഥാനത്ത് നടക്കുന്നില്ല. കരാർ ജോലികളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റുകയാണ്. വയനാട്ടിൽ മാത്രം അടുത്തിടെ നൂറ് കണക്കിന് തസ്തികകളിലാണ് ഇത്തരത്തിൽ നിയമനം നടന്നത്. നാല് വർഷമായി പി.എസ്.സി നിയമനങ്ങൾ നടക്കാത്തതിനാൽ 30 ലക്ഷം ഉദ്യോഗാർത്ഥികളുടെ ജീവിതം ഇരുട്ടിലായി. സർക്കാർ മനസാക്ഷിയില്ലാത്ത നടപടി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. നിയമനങ്ങൾ നടത്തുമ്പോൾ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവണമെന്നും ജില്ലാ ചെയർമാൻ പി.പി.എ. കരീം, കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ പറഞ്ഞു.