മാനന്തവാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് പണം കണ്ടെത്താൻ കൊയിലേരി നവധാര കലാസാംസ്‌കാരിക വേദിയുടെ ബിരിയാണി ചലഞ്ച്. 100 രൂപയുടെ 750 ബിരിയാണി പൊതികളാണ് വേദിയുടെ പ്രവർത്തകർ ആവശ്യക്കാരിലെത്തിച്ചത്. കോഴി വില ഗണ്യമായി വർദ്ധിച്ചത് വെല്ലുവിളിയായെങ്കിലും മികച്ച ഗുണനിലവാരത്തിലാണ് ബിരിയാണ് എത്തിച്ചത്. കൊവിഡ് പ്രോട്ടോകാൾ പാലിച്ചാണ് വോളണ്ടിയർമാർ ഭക്ഷണം വീടുകളിലെത്തിച്ചത്.
ബിരിയാണി ചലഞ്ചിലൂടെ കിട്ടിയ ലാഭവിഹിതം ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകും. ചലഞ്ചിന് നവധാര ആർട്‌സ് ക്ലബ് സെക്രട്ടറി ആദർശ് പ്രേമൻ, പ്രസിഡന്റ് കെ.വി. അനിജിത്, കെ. അഖിൽ, ഗോകുൽ ഗോപിനാഥ്, ശ്യാം ഷാജു, അക്ഷയ് മനോജ്, കെ.എച്ച്. അമൽ, കെ.എച്ച്. അഖിൽ, കെ. ആദർശ്, വി.ബി. അഖിൽ എന്നിവർ നേതൃത്വം നൽകി.