citu

മാനന്തവാടി: വൈദ്യുതി അടക്കമുള്ള പൊതുമേഖാ സ്ഥാപനങ്ങൾ വിൽക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ഇ.ഡബ്ലിയു ആൻഡ് എസ്.എ (സി.ഐ.ടി.യു) മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വയറിംഗ് തൊഴിലാളികൾ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം. രജീഷ് ഉദ്ഘാടനം ചെയ്തു.ഇ.ഡബ്ലിയു ആൻഡ് എസ്.എ ഏരിയ സെക്രട്ടറി സിജോ ജോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സിജു ഇ.ജെ, ജോയിന്റ് സെക്രട്ടറി തോമസ്, ബെന്നി എന്നിവർ സംസാരിച്ചു.