തിരുനെല്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ബലിതർപ്പണം തിരുനെല്ലി ക്ഷേത്രത്തിൽ പുനരാരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചായിരിക്കും ബലികർമ്മങ്ങൾ. കാലത്ത് ആറ് മണിക്ക് തുടങ്ങുന്ന ചടങ്ങ് പതിനാെന്ന് മണിവരെയായിരിക്കും. വൈകീട്ട് ഭക്തർക്ക് ക്ഷേത്ര ദർശനം ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസർ കെ.സി.സദാനന്ദൻ അറിയിച്ചു.