മാനന്തവാടി: വാട്ട്‌സ്ആപ്പിലൂടെ രാഷ്ട്രീയ പ്രചാരണം നടത്തിയതായി വയനാട് ജില്ലാ മാവോയിസ്റ്റ് സ്‌ക്വാഡ് എസ്.ഐക്കെതിരെ പരാതി. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ 2014 മുതൽ പ്രവർത്തിച്ച് വരുന്ന മാവോയിസ്റ്റ് വിരുദ്ധപ്രത്യേക അന്വേഷണ സംഘത്തിലെ എസ്‌ഐക്കെതിരെയാണ് പരാതി. ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാ കമ്മിറ്റി പുറത്തുവിട്ട പ്രചാരണ പോസ്റ്റർ, പൊലീസ് ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടതായാണ് പരാതി. സേനയ്ക്കുള്ളിൽ രാഷ്ട്രീയ പ്രചാരണം നടത്തണമെന്ന ഉദ്ദേശത്തിലാണ് പോസ്റ്റർ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. മാനന്തവാടി സ്വദേശിയായ പൊതുപ്രവർത്തകന്റെ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനുമാണ് പരാതി നൽകിയത്.