തിരുനെല്ലി: നീണ്ട ഇടവേളയ്ക്കുശേഷം തിരുനെല്ലി പാപനാശിനിയിൽ പിതൃതർപ്പണം തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇന്നലെ എത്തിയത് പതിനഞ്ച് പേർ മാത്രം. ആയിരങ്ങൾ ദിനംപ്രതി ബലിതർപ്പണം നടത്തിയിരുന്ന തിരുനെല്ലി പാപനാശിനിയിൽ പിതൃതർപ്പണത്തിന് ഇന്നലെ മുതലാണ് അനുമതി ലഭിച്ചത്. ചടങ്ങുകൾക്ക് വാദ്ധ്യാർ രാധാകൃഷ്ണ ശർമ്മ കാർമ്മികത്വം വഹിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഒാഫീസർ കെ.സി.സദാനന്ദൻ, മാനേജർ പി.കെ.പ്രേമചന്ദ്രൻ എന്നിവർ കർമ്മം ചെയ്യാനെത്തിയവർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുത്തു.