koodu

കൽപ്പറ്റ: കടുവകൾ കൊന്നുതിന്നുമെന്ന ഭയത്തിൽ

ആദിവാസികൾ. പരസ്പരം ശല്യപ്പെടുത്താതെയുളള കാട് ജീവിതത്തിലാണ് വിള്ളൽ വീണത്. വനാതിർത്തിയിൽ കഴിയുന്ന ആദിവാസികളും കർഷകരും ഇതോടെ ഭീതിയിലാണ്.

കഴിഞ്ഞ ദിവസം ചെതലയം റേഞ്ചിലെ ബസവൻകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ കതവക്കുന്നിൽ ശിവകുമാറിനെ (24) കടുവ കൊന്ന് തിന്നു.കറിവെക്കാൻ മുളങ്കൂമ്പ് എടുത്തുവരാമെന്ന് പറഞ്ഞ് വനത്തിൽ കയറിയ ശിവകുമാറിന്റെ തലമാത്രമാണ് പിറ്റേദിവസം കണ്ടെത്താൻ കഴിഞ്ഞത്. ബാക്കി ശരീര ഭാഗങ്ങളെല്ലാം കടുവ തിന്ന് തീർത്തിരുന്നു.പുൽപ്പളളി നഗരത്തിൽ ഒാട്ടോ റിക്ഷയോടിച്ച് കുടുംബം പുലർത്തിയ യുവാവിനാണ് ഈ ദുര്യോഗം നേരിട്ടത്.

നരഭോജി കടുവയെ നിരീക്ഷിക്കാൻ വനത്തിൽ ഇരുപതോളം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ചെതലയം റേഞ്ച് ഒാഫീസർ ടി.ശശികുമാറിന്റെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്.ചെതലയം വനത്തിൽ ഡിപ്പോക്ക് സമീപം കെണി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ശിവകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നൽകിയിട്ടുണ്ട്.ബന്ധുക്കൾക്ക് ജോലിയും കൂടുതൽ നഷ്ടപരിഹാരത്തുകയും ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭം നടത്തി.

കടുവയ്ക്ക് ഭക്ഷണമായവർ

# 2015: ജനുവരിയിൽ നൂൽപ്പുഴ മുക്കത്തികുന്നിൽ സുന്ദരൻ ഭാസ്ക്കരൻ

# 2015: ഭാസ്കരനെ കൊന്നതിന്റെ തൊട്ടടുത്ത ദിവസം വയനാടിനോട് ചേർന്ന നീലഗിരി ബിദർക്കാടിൽ തോട്ടം തൊഴിലാളിയായ മഹാലക്ഷ്മി

# 2015: കുറിച്യാട് റേഞ്ചിലെ ബാബുരാജ്

# 2016:വനം വകുപ്പ് ജീവനക്കാരനും ആദിവാസിയുമായ ബസവൻ (ആക്രമണം ഡ്യൂട്ടിക്കിടെ)

2019: വടക്കനാട് പച്ചാടി സ്വദേശി ജടയൻ

2020: ബസവൻകൊല്ലി കതവക്കുന്നിൽ ശിവകുമാർ

10 വർഷം,47 മരണം

# കാട്ടാനകൾ കൊന്നത്: 38

#കടുവകൾ കൊന്നത്: 6

#കാട്ടുപോത്ത് കൊന്നത്: 2

#കാട്ടുപന്നി കൊന്നത്: 1

വയനാട് വന്യമൃഗ സങ്കേതം:

344 ചതുരശ്ര കിലോ മീറ്റർ