kalavandi
പെട്രോൾ - ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് നേതൃത്വത്തിൽ ബത്തേരി ടൗണിൽ കാളവണ്ടി വലിച്ച് പ്രതിഷേധിച്ചപ്പോൾ

സുൽത്താൻ ബത്തേരി : പെട്രോൾ - ഡീസൽ വില നിത്യേന വർദ്ധിപ്പിക്കുന്നതിനെതിരെ യൂത്ത്‌ കോൺഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി ടൗണിൽ കാളവണ്ടി കെട്ടിവലിച്ച് സമരം. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി ടീച്ചർ സമരം ഉദ്ഘാടനം ചെയ്തു. കമണ്ഡലം പ്രസിഡന്റ് സിറിൾ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ.ഇന്ദ്രജിത്ത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമൽ ജോയ്, സിജു പൗലോസ്, അഫ്‌സൽ, ലയണൽ മാത്യു, യൂനസ് അലി, സുജിത്ത്, നിഖിൽ, സുമേഷ്, മാത്യു, അനീഷ്, വൈ.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.