സുൽത്താൻ ബത്തേരി: കാട്ടുപന്നികളുടെ അതിക്രമത്തിൽ പൊറുതി മുട്ടി വടക്കനാട് നിവാസികൾ.

കഴിഞ്ഞ ദിവസം വനമേഖലയിൽ നിന്നിറങ്ങിയ പന്നിക്കൂട്ടം നിരവധി കർഷകരുടെ കിഴങ്ങുവിളകൾ നശിപ്പിച്ചു. പന്നിശല്യം വർദ്ധിച്ചതോടെ ഈ മേഖലയിൽ കൃഷി ചെയ്യാനാവാതെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ.
കഴിഞ്ഞ ദിവസം മഞ്ഞാങ്കൽ മനോജിന്റെ അരയേക്കർ സ്ഥലത്ത് വിളവെടുപ്പിന് പാകമായ കപ്പയാണ് പന്നികൂട്ടം നശിപ്പിച്ചത്. വട്ടക്കുന്നേൽ ഷൈനിന്റെ ഇഞ്ചികൃഷിയും പന്നികൂട്ടിന്റെ അതിക്രമത്തിൽ നാനാവിധമായി. കൃഷിയിടത്തിന് ചുറ്റം സ്ഥാപിച്ച വേലിയടക്കം തകർത്താണ് കാട്ടുപന്നികൾ കൃഷിയിടത്തിൽ ഇറങ്ങുന്നത്. കൃഷിയിടത്തിൽ കാവൽ കിടന്നിട്ടും രക്ഷയില്ലെന്നാണ് കർഷകർ പറയുന്നത്.