കൽപ്പറ്റ: മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യമൊരുക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുമ്പോഴും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഇപ്പോഴും പഠിക്കാനവസരമില്ലാതെ ഓഫ് ലൈനിലെന്ന് ആക്ഷേപം.
ശാരീരികമാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾ ഒരെ സമയം സവിശേഷ വിദ്യാലയങ്ങളിലും (സ്‌പെഷ്യൽ സ്‌കൂൾ), സംയോജിത (ഇൻക്ലൂസീവ്) വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും പഠിക്കുന്നുണ്ട്. പക്ഷേ, ഇവർക്കായുള്ള പ്രത്യേക ക്ലാസുകൾക്ക് ഇത് വരെ നടപടിയുണ്ടായിട്ടില്ലെന്ന് കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി.പി.പി.മുഹമ്മദ് പറയുന്നു. പ്രത്യേക പരിഗണന നൽകേണ്ട തീവ്ര ശ്രവണ പരിമിതി (ബധിര), കാഴ്ചപരിമിതി, മാനസികവളർച്ച പരിമിതി വിദ്യാർത്ഥികൾക്ക് യാതൊരു പരിഗണനയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
വിദ്യാഭ്യാസ വകുപ്പ് ഇത്തരം കുട്ടികൾക്കായി വിക്‌ടേഴ്‌സ് ചാനൽ വഴി പ്രത്യേകം ഓൺലൈൻ ക്ലാസുകൾ ഒരുക്കുകയാണ് വേണ്ടത്.