മാനന്തവാടി: വയനാട്, തരുവണ ആറുവാൾ കൊടുവേരി മമ്മു ആസ്യ ദമ്പതികളുടെ മകൻ ഷമീർ കൊടുവേരി (35) സൗദി അറേബ്യയിൽ നിര്യാതനായി. സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഷാക്കിറ. മക്കൾ: സനു, റിനു.