കൽപ്പറ്റ: രാഹുൽ ഗാന്ധി എം പി യുടെ ഇടപെടലിനെ തുടർന്ന് ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി എൻട്രൻസ് പരീക്ഷയ്ക്ക് വയനാട്ടിൽ കേന്ദ്രം അനുവദിച്ചു. വായനാട്ടിൽ സെന്റർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ.രമേഷ് പൊക്രിയാൽ നിഷാലിന് കത്ത് അയച്ചിരുന്നു. ഇന്ത്യയിലെ ട്രൈബൽ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനു വേണ്ടിയുള്ള ട്രൈബൽ യൂണിവേഴ്‌സിറ്റി കേരളത്തിൽ ഏറ്റവുമധികം ഗോത്രവർഗക്കാരുള്ള വയനാട്ടിൽ സെന്റർ അനുവദിക്കണമെന്നു എം.പി കത്തിൽ സൂചിപ്പിച്ചിരുന്നു. കേരളത്തിലുള്ളവർക്ക് ഇപ്പോൾ അടുത്തുള്ള പരീക്ഷാകേന്ദ്രം ചെന്നൈയിലാണ്. കേരളത്തിൽ വയനാടിനു പുറമെ തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്.