shaju
എൻ.കെ എന്ന ഹ്രസ്വചിത്രത്തിന്റെ യുട്യൂബ് റിലീസ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു.

കൽപ്പറ്റ: കുട്ടികളിലെ അപകർഷതാബോധവും ചിന്തകളും വരച്ചുകാട്ടുന്ന എൻ.കെ എന്ന ഹ്രസ്വചിത്രം യുട്യൂബിലൂടെ പുറത്തിറങ്ങി. മൂന്ന് പതിറ്റാണ്ടായി പ്രോഗ്രാം ബുക്കിംഗ് രംഗത്തെ നിറസാന്നിദ്ധ്യമായ വന്ദന ഷാജു നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.

വന്ദനം എന്ന മോഹൻലാൽ ചിത്രത്തിലൂടെ സിനിമ വിതരണ രംഗത്ത് ചുവടു വെച്ചതാണ് വന്ദന വിഷ്വൽ മീഡിയ. സതീഷ് ഗോപാലാണ് സംവിധായകൻ.
ഇടത്തരം കുടുംബങ്ങളിലെ കുട്ടികൾക്കിടയിലെ വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. വിനു വയനാടിന്റേതാണ് കഥയും തിരക്കഥയും. എൻ.കെ.യിലൂടെ അഭിനയരംഗത്തേക്കും ചുവട് വെക്കുകയാണ് വന്ദന ഷാജു. ചിത്രത്തിൽ ശ്രീജിത്ത് കെ. നായർ, കലാമണ്ഡലം ഷീന നമ്പ്യാർ, വന്ദന ഷാജു, പി. രാജൻ, വിനു വയനാട്, റിനിൽ ലാൽ, അപർണ വിനോദ്, അൽഫോൻസ് ആന്റണി, സി.കീർത്തന, ആർ.കെ. ദേവനന്ദ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.സി അഭിലാഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ചടങ്ങിൽ കുവൈത്ത് പ്രവാസി സംഘടനപ്രതിനിധി റെജി ചിറയത്ത്, ജോണി കൈതമറ്റം, ബിബിൻ ഷാജ്, സി.എം.ശിവരാമൻ എന്നിവർ സംസാരിച്ചു.