കൽപ്പറ്റ: ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
നിലവിൽ രോഗബാധിതരായി 43 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മൂന്നു പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലുണ്ട്.
പുതുതായി 301 പേർ ഉൾപ്പെടെ 3,625 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 229 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
പോസിറ്റീവായവർ ഇവർ:
1. കോട്ടത്തറ സ്വദേശി (36). ദുബായിൽ നിന്ന് എത്തിയത് ജൂൺ 21ന്.
2. പുൽപ്പള്ളി സ്വദേശി (33). മുംബൈയിൽ നിന്ന് ജൂൺ 21ന് കോഴിക്കോട് വഴി എത്തി.
3. പടിഞ്ഞാറത്തറ സ്വദേശി (44). കുവൈത്തിൽ നിന്നു കോഴിക്കോട് വഴി എത്തി.
4. അമ്പലവയൽ സ്വദേശി (30). ബംഗളൂരുവിൽ നിന്നു ഇരുചക്രവാഹനത്തിൽ മുത്തങ്ങ വഴി എത്തി.
5. ചുണ്ടേൽ സ്വദേശി (33). കുവൈത്തിൽ നിന്നു കോഴിക്കോട് വഴി എത്തിയത് ജൂൺ 13ന്. പടിഞ്ഞാറത്തറ സ്വദേശി വീട്ടിലും മറ്റുള്ളവർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലായിരുന്നു.
ബംഗളൂരുവിൽ നിന്ന് എത്തിയ ശേഷം ജൂൺ 18 മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പലവയൽ സ്വദേശിയായ 30 കാരനെ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ നിന്നു ഇതുവരെ പരിശോധനയ്ക്കയച്ച 3,095 സാമ്പിളിൽ 2,589 പേരുടെ ഫലം ലഭിച്ചു. ഇതിൽ 2,526 സാമ്പിളിന്റെ ഫലം നെഗറ്റീവാണ്. 505 സാമ്പിളിന്റെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നു ആകെ 4,667 സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 3,803 സാമ്പിളുകളിൽ 3770 എണ്ണവും നെഗറ്റീവാണ്. 33 പേരുടേത് പോസിറ്റീവും.
ചികിത്സയിലുള്ളത് 43 പേർ
നിരീക്ഷണത്തിലുള്ളത് 3,625
നിരീക്ഷണകാലം പിന്നിട്ടത് 229 പേർ