കണിയാമ്പറ്റ: സുമനസ്സുകളുടെ സഹായത്തോടെ കണിയാമ്പറ്റയിലെ മുഹമ്മദിന് നിർമ്മിക്കുന്ന വീടിന് കളമൊരുക്കി എസ് വൈ എസ് സാന്ത്വനം വോളണ്ടിയർമാർ. കൽപ്പറ്റ സോണിലെ ഇരുപതിലേറെ വളണ്ടിയർമാർ കളക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച്ച് ഇന്നലെ ഈ ദൗത്യമേറ്റെടുക്കുകയായിരുന്നു.
വയനാട് സാന്ത്വനം നേതാക്കൾ ഈ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു .
പുതിയ വീടിന്റെ പണി ആരംഭിക്കാൻ മുഹമ്മദും കുടുംബവും ഇപ്പോൾ താമസിക്കുന്ന പഴക്കം ചെന്ന വീട് പൊളിക്കേണ്ടതുണ്ടായിരുന്നു. മുഹമ്മദിന്റെ നിസ്സഹായാവസ്ഥയറിഞ്ഞ് സാന്ത്വനം വോളണ്ടിയർമാർ ഇന്നലെ രാവിലെ രംഗത്തിറങ്ങി. എസ് വൈ എസ് ജില്ലാ സാമൂഹ്യകാര്യ സെക്രട്ടറി നസീർ കോട്ടത്തറ, കൽപ്പറ്റ സോൺ പ്രസിഡന്റ് ഉബൈദ് സഅദി, മൂസ മൈലാടി, ഹാരിസ് കമ്പളക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യജ്ഞം.
രാവിലെ ഒൻപത് മണിയോടെ തുടങ്ങിയ പ്രവൃത്തി വൈകിട്ട് മൂന്ന് മണിയോടെ തീർക്കാനായി. ഇനി പുതിയ വീടിന് തറ കെട്ടാം.