shukur
തക്കാളിപെട്ടിക്കടിയിൽ ഒളിപ്പിച്ച് കടത്തികൊണ്ടുവന്ന പണവും പിടിയിലായ ഷുക്കുറും


സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നു പച്ചക്കറി ലോഡുമായി എത്തിയ ഗുഡ്സ് ഓട്ടോയിലെ തക്കാളിപ്പെട്ടിയ്ക്കകത്ത് 48 ലക്ഷം രൂപയുടെ കറൻസി! കുഴൽപണ കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി കുടിലാട്ടുമ്മൽ ഷുക്കൂറിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്സ് ഓട്ടോ കസ്റ്റഡിയിലെടുത്തു.

മൂലഹള ചെക്ക് പോസ്റ്റിന് സമീപം വെച്ചായിരുന്നു അറസ്റ്റ്. കറൻസി കെട്ടുകൾ തക്കാളിപ്പെട്ടിയിൽ ഒളിച്ചുവെച്ച നിലയിലായിരുന്നു.

ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. വി.രജികുമാർ, ബത്തേരി ഇൻസ്‌പെക്ടർ പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപണ കടത്ത് പിടികൂടിയത്.