ആലപ്പുഴ: ധീവര സമുദായത്തിന്റെ കുലഗുരുവായ വേദവ്യാസന്റെ ജയന്തി ദിനമായ അഞ്ചിന് ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച് സഭയുടെ എല്ലാ ഘടകങ്ങളും ആഘോഷ പരിപാടികൾ നടത്തണമെന്ന് ജനറൽ സെക്രട്ടറി വി.ദിനകരൻ അറിയിച്ചു. ഓഫീസുകളിൽ ഫോട്ടോ വച്ച് പുഷ്പാർച്ച നടത്തണം. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി നാളെ രാവിലെ 10 മുതൽ തോട്ടപ്പള്ളിയിൽ നടത്തുന്ന ജനകീയ ബാരിക്കേഡ് സമരത്തിൽ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ധീവരസഭയുടെ പരമാവധി പ്രവർത്തകരും കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ നേതാക്കളും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.