ആലപ്പുഴ: ഇന്നലെ ജില്ലയിൽ എട്ടുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ 175 പേർ ആശുപത്രിയിൽ ചികിത്സയിലായി. ആറ് പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയതാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ മെഡി. ആശുപത്രിയിലും പ്രവേശിപ്പിച്ചു രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർ രോഗമുക്തി നേടിയ. കൊല്ലത്തെ ആശുപത്രിയിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ മകൾ, കുവൈറ്റിൽ നിന്നു കൊച്ചിയിൽ എത്തിയ പാണ്ടനാട് സ്വദേശി, മസ്‌കറ്റിൽ നിന്നു കൊച്ചിയിൽ എത്തിയ രാമങ്കരി സ്വദേശി, ദമാമിൽ നിന്നു കൊച്ചിയിൽ എത്തിയ ദേവികുളങ്ങര സ്വദേശി, കുവൈറ്റിൽ നിന്നു കൊച്ചിയിൽ എത്തിയ പാലമേൽ സ്വദേശി, യമനിൽ നിന്നു കൊച്ചിയിൽ എത്തിയ പത്തിയൂർ സ്വദേശി, ഡൽഹിയിൽ നിന്നു എറണാകുളത്ത് എത്തിയ തണ്ണീർമുക്കം സ്വദേശിനി, ജിദ്ദയിൽ നിന്നു കൊച്ചിയിൽ എത്തിയ പുന്നപ്ര സ്വദേശിയായ യുവാവ് എന്നിവർക്കാണ് രോഗം സ്ഥീരീരിച്ചത്.
നിരീക്ഷണത്തിൽ 7026 പേർ
ജില്ലയിൽ നിലവിൽ 7026 പേരാണ് നിരീക്ഷണത്തിലുള്ളത്. 210 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ആലപ്പുഴ മെഡിക്. ആശുപത്രിയിൽ 150ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 19ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഏഴും കായംകുളം ഗവ. ആശുപത്രിയിൽ മൂന്നും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ 31ഉം പേരുമാണ് നിരീക്ഷണത്തിലുള്ളത്.