ആലപ്പുഴ: സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിച്ച് കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിലും ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) പദ്ധതിക്ക് തുടക്കം കുറിച്ചു. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, തൊടുപുഴ, കാക്കനാട്, ഹരിപ്പാട്, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിത്യേന യാത്ര ചെയ്യുന്നവരെ ലക്ഷ്യം വച്ചാണ് നോൺ സ്റ്റോപ്പ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ജില്ലയിൽ ആദ്യമായി ബോണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചത് എടത്വ ഡിപ്പോയിലാണ്. ആദ്യം അംഗമാകുന്ന 100 യാത്രക്കാർക്ക് സർവീസുകളിൽ 10, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രയ്ക്കുള്ള സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോടു കൂടി സ്വന്തമാക്കാം. ഫോൺ: 0477 2252501, 9400203766