ആലപ്പുഴ:കേരളത്തിലേക്ക് വരുന്ന പ്രവാസികളോട് സംസ്ഥാന സർക്കാർ കാട്ടുന്നത് കടുത്ത അവഗണനയാണെന്നും ആവശ്യമായ ക്വാറന്റൈൻ സൗകര്യം പോലും ഏർപ്പെടുത്തുന്നില്ലെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു.
ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് ആലപ്പുഴയിൽ പ്രതിഷേധം സംഘടിപ്പിക്കും. വീട്ടിൽ ക്വാറന്റൈന് ആവശ്യമായ സൗകര്യങ്ങളില്ലാത്തവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. ക്വാറന്റൈൻ കേന്ദ്രത്തിന്റെ പേരിൽ വലിയ തട്ടിപ്പ് നടക്കുന്നതായി ആരോപണമുയർന്നിരിക്കുന്ന സാഹചര്യത്തിൽ അതും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.