ആലപ്പുഴ: ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പദ്ധതിയായ ശിവഗിരി തീർത്ഥാടന സർക്യൂട്ട് പുനസ്ഥാപിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ശിവഗിരിമഠം, ചെമ്പഴന്തി, അരുവിപ്പുറം, കുന്നുംപാറ എന്നീ പുണ്യ സ്ഥലങ്ങളെ ബന്ധിപ്പിച്ച് 69.47 കോടിയുടെ പദ്ധതിയാണ് പുനസ്ഥാപിച്ചത്. പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പദ്ധതി പുനസ്ഥാപിക്കാൻ പ്രവർത്തിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരെയും രാഷ്ട്രീയപാർട്ടി നേതാക്കളെയും യോഗം അഭിനന്ദിച്ചതായി സെക്രട്ടറി വി.വി.ശിവപ്രസാദ് അറിയിച്ചു.