പൂച്ചാക്കൽ: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കാൻ അർഹരായ വിദ്യാർത്ഥികൾക്ക് ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നൽകുന്ന ബി.ജെ.പി പദ്ധതി കുത്തിയതോട്ടിൽ ഇരുപത് കുട്ടികൾക്ക് ടെലിവിഷനുകൾ കൈമാറിക്കൊണ്ട് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദൻ ഉദ്ഘാടനം ചെയ്തു. കുത്തിയതോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു, സി.ആർ.രാജേഷ്, കെ.കെ.സജീവൻ, ടി.സജീവ് ലാൽ, വിമൽ രവീന്ദ്രൻ, ശ്രീദേവി വിപിൻ, അഡ്വ.പി.കെ.ബിനോയ്, സി.എ.പുരുഷോത്തമൻ , സി.മധുസൂദനൻ, പി.കെ. ഇന്ദുചൂഡൻ, അഡ്വ.ബി.ബാലാനന്ദ് തുടങ്ങിയവർ സംസാരിച്ചു.