ആലപ്പുഴ: നഗരസഭാ പരിധിയിലുള്ള പുലയൻവഴി മാർക്കറ്റ്, വഴിച്ചേരി മാർക്കറ്റ് എന്നിവിടങ്ങളിലെ വ്യാപാരികളെയും പ്രാദേശികവാസികളെയും ഉൾപ്പെടുത്തി മാർക്കറ്റിൽ സംരക്ഷണ സമിതി രൂപീകരിക്കും.

സാമൂഹിക അകലം പാലിക്കാനും ആൾക്കൂട്ടം ഒഴിവാക്കാനുമാണ് നഗരസഭയുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന ആളുകൾ, 65 വയസിനു മുകളിലുള്ളവർ എന്നിവർ മാർക്കറ്റുകളിൽ എത്തുന്നത് തടയും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനത്തിലെ ജീവനക്കാർക്ക് സമിതികൾ മുഖാന്തരം പരിശോധന നടത്തും. മാർക്കറ്റിൽ എത്തുന്ന ചെറുകിട കച്ചവടക്കാർ, ഉപഭോക്താക്കൾ എന്നിവർക്ക് സമയക്രമം നിശ്ചയിക്കും. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ സെക്രട്ടറി കെ.കെ മനോജ്, നസീർ പുന്നക്കൽ, അഫ്‌സൽ, ശ്രീനിവാസൻ, ഫസലുദ്ധീൻ, നജീബുദീൻ എന്നിവർ സംസാരിച്ചു.