അമ്പലപ്പുഴ: പുന്നപ്ര സ്വദേശിയും പ്രദേശത്തെ ജനകീയ ഡോക്ടറുമായ കോട്ടയം മെഡി. ആശുപത്രിയിലെ അസോ. പ്രൊഫ. ഡോ.ഹരികുമാറിനും ഭാര്യ ആലപ്പുഴ മെഡി. ആശുപത്രിയിലെ ഡോ.സീനു ശങ്കറിനും ഡോക്ടേഴ്സ് ദിനത്തിൽ നാടിന്റെ ആദരം. എ.എ. ഷുക്കൂർ പൊന്നാടയണിയിച്ച് ഇരുവരെയും ആദരിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം.കബീർ, സാമൂഹിക പ്രവർത്തകൻ നിസാർ വെള്ളാപ്പള്ളി, ഉണ്ണിക്കൃഷ്ണൻ എന്നിവർ ഉപഹാരങ്ങൾ കൈമാറി.