ആലപ്പുഴ: സ്വകാര്യ ബസ് മേഖലയിലെ നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനെന്ന പേരിൽ സർക്കാർ രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച നിരക്ക് വർദ്ധനവ് ഉൾപ്പടെയുള്ള നിർദേശങ്ങൾ കാലോചിതമല്ലെന്ന് ബസ് ഉടമകൾ. ഡീസലിന് ദിവസവും വില കൂട്ടി 20 ദിവസംകൊണ്ട് 10 രൂപയ്ക്കുമേൽ വർദ്ധിച്ചത് സർക്കാർ അറിയുന്നില്ല. പെർമിറ്റിൽ പകുതി യാത്രക്കാരെ മാത്രം കയറ്റുമ്പോൾ വരുമാനത്തിൽ ഗണ്യമായ കുറവുവരുന്നത് കണ്ടില്ലെന്ന് നടച്ചിരിക്കുന്നു. രാഷ്ട്രീയലാഭം മാത്രം കണ്ട് വിദ്യാർത്ഥി കൺസഷൻ പുതുക്കിയിട്ടില്ല. കാലോചിതമല്ലാത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ജില്ലാപ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്.എം. നാസറും ആവശ്യപ്പെട്ടു.