മാന്നാർ :ചെന്നിത്തല പഞ്ചായത്തിൽ ഭവന രഹിതനായിരുന്ന ഇരമത്തൂർ മഠത്തിൽ ജോബിൻ രാജന് വേണ്ടി സി.പി.എം തൃപ്പെരുംതുറ ലോക്കൽ കമ്മിറ്റിയിലെ ഇരമത്തൂർ പടിഞ്ഞാറെ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ ദാനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവൻ, മാന്നാർ ഏരിയ സെക്രട്ടറി പി.ഡി.ശശിധരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫിലേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം ബെറ്റ്സി ജിനു, ജിനു ജോർജ് എന്നിവർ പങ്കെടുത്തു