ആലപ്പുഴ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം രാവിലെ 11 മുതൽ 11.15 വരെ നടത്തിയ 'പ്രതീകാത്മക കേരള ബന്ദ്' അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ രണ്ട് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. ആലപ്പുഴയിൽ എസ്.ഡി കോളേജിന് മുന്നിലും അമ്പലപ്പുഴ കച്ചേരി മുക്കിലും നടന്ന പ്രതിഷേധ സമരത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ നേതൃത്വം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് കെ. നൂറുദ്ദീൻ കോയ,എസ്. സുബാഹു, എ.ആർ. കണ്ണൻ, ബിന്ദു ബൈജു, കരുമാടി മുരളി, ശ്യാം ലാൽ, ദിൽജിത്ത്, എം.പി. മുരളീകൃഷ്ണൻ, വിഷ്ണു സനൽ, വിഷ്‌ണു ഭട്ട് , റിനു ബുട്ടോ, വി.ആർ. രജിത്, ബി.ശ്യാംലാൽ, അൻസിൽ ജലീൽ, വിനോദ് കുമാർ, വിശാഖ് വിജയൻ,സാജൻ,അനുരാജ് അനിൽകുമാർ, സമീർ പാലമൂട്, റിയാസ് ഇബ്രാഹിം, വിപിൻ കുമാർ, ആദിത്യൻ സാനു,അസർ അസൈലം,നിഷാദ്,മുനീർ റഷീദ്,സാജിദ് ,ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.