ചാരുംമൂട്: പാലമേൽ സർവ്വീസ് കോ-ഒപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ പുൻഭാഗം തകർന്നുവീണു.വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. കെട്ടിടത്തിൽ ജീവനക്കാരില്ലാതിരുന്നതു കാരണം ആളപായം ഒഴിവായി. 50 വർഷത്തിനു മുകളിൽ പഴക്കം ചെന്ന കെട്ടിടമാണിത്. മാവേലിക്കര താലൂക്ക് റബ്ബർ മാർക്കറ്റിംഗ് സഹകരണ സംഘവും വളം ഡിപ്പോയും ഇതിലാണ് പ്രവർത്തിക്കുന്നത്.