ചെങ്ങന്നൂർ: ഇന്ധനവില വർദ്ധനവിനെതിരെ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണ കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.വിജയകുമാർ, കെ.ബി.യശോധരൻ, അഡ്വ.ഹരി പാണ്ടനാട്, സിബീസ് സജി, പ്രമോദ് കണ്ണാടിശ്ശേരിൽ, വത്സല ബാലകൃഷ്ണൻ, ടി.എസ്. ഷെഫീഖ്, ഹരി കുട്ടൻപേരൂർ, ഷാജി കോവുംപുറം, ജെയ്സൺ ചാക്കോ, രാധാമണി ശശീന്ദ്രൻ, കല്യാണകൃഷ്ണൻ, സാറാമ്മ ലാലു, സന്തോഷ് വാലയിൽ, അനിൽ മാന്തറ, ജോസ് കരവേലി, ബിജു കടവിൽ പ്ലാമൂട്ടിൽ, പി കെ ചെല്ലപ്പൻ, എം ടി തങ്കപ്പൻ, കാർത്തിക് തമ്പി എന്നിവർ സംസാരിച്ചു.