മാവേലിക്കര: കൊവിഡ് നിയന്ത്രങ്ങൾ താലൂക്കിൽ കർശനമാക്കാൻ ആർ.രാജേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു. നിലവിൽ 1592 പേരാണ് താലൂക്കിൽ നിരീക്ഷണത്തിലുള്ളത്.

13 കൊവിഡ് കെയർ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. നാലെണ്ണം കൂടി ആരംഭിക്കും. ഓരോ കേന്ദ്രത്തിലും രണ്ടുവീതം ചുമതലക്കാരുമുണ്ടാകും. എല്ലാ പഞ്ചായത്തുകളിലും വെള്ളി, ശനി ദിവസങ്ങളിലായി സ്ഥിതിഗതികൾ വിലയിരുത്താൻ സർവ്വ കക്ഷി യോഗങ്ങൾ ചേരാനും യോഗം തീരുമാനിച്ചു. പൊലീസ് പട്രോളിംഗ് ശക്തമാക്കനും വ്യാപാര സ്ഥാപനങ്ങൾ രാത്രി 7.30ന് തന്നെ അടയ്ക്കുമെന്ന് ഉറപ്പ് വരുത്താനും തീരുമാനിച്ചു.