photo

ചേർത്തല:കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി.ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.വി.വി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ മുതിർന്ന ഡോക്ടർമാരെ ആദരിച്ചു. ഡോ.പ്രസന്നകുമാരി, ഡോ.പി.വിനോദ്കുമാർ,ഡോ.അവിനാശ് ഹരിദാസ്,ഡോ.ഐശ്വര്യ ഹരിദാസ് എന്നിവർ ഡോക്ടേഴ്സ് ദിന സന്ദേശം നൽകി.വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ,നഴ്സുമാർ,പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.പി.ആർ.ഒമാരായ രശ്മി,അരോമ,സൊറ,ശ്രീകുമാർ,എച്ച്.ആർ.മാനേജർ കെ.എൻ.രമേഷ്,നഴ്സിംഗ് സൂപ്രണ്ട് സബിയ ബീവി,ജയശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.