മാവേലിക്കര: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയതായി നിർമ്മിച്ച വീഡിയോ കോൺഫറൻസിംഗ് ഹാൾ നാളെ രാവിലെ 10.30ന് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അദ്ധ്യക്ഷനാവും. ചടങ്ങിൽ സംസ്ഥാനതല ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 28 വായനശാലകൾക്ക് ആർ.രാജേഷ് എം.എൽ.എ അലമാര വിതരണം ചെയ്യും.