ആലപ്പുഴ: ആട്ടോകാസ്റ്റിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മന്ത്രിമാർ വാഗ്ദാന ലംഘനം നടത്തിയെന്ന് ആരോപിച്ച് ആൾ കേരള സിൽക്ക് എംപ്ലോയിസ് യൂണിയൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. കമ്പനിക്കു മുൻവശം നടന്ന സമരം യൂണിയൻ പ്രസിഡന്റ്. അഡ്വ. കെ.സി. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സമർസെൻ ബാബു , ആട്ടോകാസ്റ്റ് യൂണിറ്റ് സെക്രട്ടറി എം.എ. ഷാജി,ജോയിന്റ് സെക്രട്ടറി അരുൺകുമാർ, ട്രഷറർ രഞ്ജിത്, പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.