അമ്പലപ്പുഴ :ദേശീയപാതയിൽ നീർക്കുന്നം ഭാഗത്ത് ആട്ടോ മറിഞ്ഞ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം അൽഹുദാ റോഡിൽ ആലവേലി വീട്ടിൽ സുഭദ്ര (57),ഇവരുടെ മക്കളായ സുജ (35), സുമേഷ്, സുജയുടെ ഭർത്താവ് സജയൻ (36) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 ഓടെ ദേശീയ പാതയിൽ നീർക്കുന്നം ഇജാബാ ജംഗ്ഷനിൽ ആയിരുന്നു അപകടം. അമ്പലപ്പുഴയിലേക്കു പോകുകയായിരുന്ന ഇവരുടെ ആട്ടോ എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല