photo

ചേർത്തല :ടൗൺ റോട്ടറി ക്ലബിന്റെ 51 സർവിസ് പ്രോജ​ക്ടുകൾ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായി മികവ് കാഴ്ചവെച്ച ആരോഗ്യ പ്രവർത്തകർ,പൊലീസ്,റവന്യു ഉദ്യോഗസ്ഥർ,പത്ര-ദൃശ്യ മദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെയും ചേർത്തല ഡിവൈ.എസ്.പി. കെ.സുഭാഷിനെയും ആദരിച്ചു.റോട്ടറി അസിസ്റ്റന്റ് ഗവർണർ സുബൈർ ഷാരസ്,സോണൽ സെക്രട്ടറി വി.ആർ.വിദ്യാധരൻ,സന്തോഷ് കുമാർ വേഴക്കാട്ട്,ജിതേഷ് നമ്പ്യാർ,സർവീസ് പ്രോജക്ട് ചെയർമാൻ എ.സി.വിനോദ്കുമാർ,സുനിൽ കുമാർ, ഡോ. വേണുഗോപാൽ,കെ.ബി.ഹർഷകുമാർ എന്നിവർ പങ്കെടുത്തു.