ചേർത്തല:ചേർത്തല-കണിച്ചുകുളങ്ങര യൂണിയനുകളിലായി കെ.കെ.മഹേശൻ നടത്തിയ തട്ടിപ്പിൽ അപഹരിച്ച തുക കുടുംബത്തിൽ നിന്ന് ഈടാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ചേർത്തല-കണിച്ചുകുളങ്ങര യൂണിയനുകളിലായി 15 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് പ്രാഥമിക അന്വേഷണത്തിൽത്തന്നെ കണ്ടെത്തിയിട്ടുള്ളത്. മഹേശൻ മാനേജരായിരുന്ന പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളുമായി ബന്ധപ്പെട്ടും സാമ്പത്തിക തട്ടിപ്പു നടന്നിട്ടുണ്ട്. അപഹരിച്ച തുക ഈടാക്കാൻ എസ്.എൻ.ഡി.പി യോഗ നേതൃത്വം ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷനായി.സെക്രട്ടറി ജയൻ സുരേന്ദ്രൻ പ്രമേയം അവതരിപ്പിച്ചു.രാജീവ് അയ്യപ്പൻചേരി,മഞ്ജു കുറ്റിക്കാട്,സാബു കൊയ്ത്തുരുത്തിവെളി,സൂരജ് വാരനാട്, ദീപക് തുറവൂർ,വിനോദ് മണവേലി എന്നിവർ പങ്കെടുത്തു.