ചേർത്തല:എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഗുരുപ്രസാദം കുടുംബയൂണിറ്റിലെ കുമാരി കൃഷ്ണാ രാജുവിനെ തൈക്കൽ 519-ാം നമ്പർ ശാഖ പ്രസിഡന്റ് എം. പി. നമ്പ്യാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.കൊവിഡ് ലോക്ക് ഡൗണിനു ശേഷം ചേരുന്ന വാർഷിക പൊതുയോഗത്തിൽവെച്ച് സ്വർണ്ണ മെഡൽ നൽകി ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സെക്രട്ടറി പി.എം. പുരുഷോത്തമൻ കമ്മിറ്റി അംഗങ്ങളായ കെ. ജി.ശശിധരൻ,ലീന റോയ്, കുടുംബയൂണിറ്റ് ജോയിന്റ് കൺവീനർ രമ അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.