ആലപ്പുഴ: നഗരത്തിലെ ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരും നഗരത്തിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റും ചേർന്ന് പട്ടണത്തിലെ പ്രമുഖരായ വ്യാപാരികളെബ്ളാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കുന്നതായി ആരോപിച്ച് പൊതുപ്രവർത്തകനായ അഡ്വ. സുഭാഷ് എം.തീക്കാടൻ ആലപ്പുഴ വിജിലൻസ് ആൻഡ് ആന്റീ കറപ്ഷൻ ബ്യൂറോ ഡിവൈ എസ്.പിയ്ക്ക് പരാതി നൽകി. പരാതി തുടർ നടപടിക്കായി വിജിലൻസ് ഡയറക്ടർക്ക് കൈമാറി.