കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കൃഷ്ണപുരം മേഖലയിൽപ്പെട്ട ശാഖാ യോഗങ്ങളിലെ യൂത്ത്മൂവമെന്റ് പ്രതിനിധികളുടെ മേഖലായോഗം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉത്ഘാടനം ചെയ്തു.
യൂത്ത്മൂവ്മെന്റ് ചെയർമാൻ വിഷ്ണുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ, യൂത്ത്മൂവമെന്റ് സെക്രട്ടറി പ്രദീഷ്, വിനീഷ് ഉണ്ണി, സോണി,കെ.ബാഹുലേയൻ എന്നിവർ സംസാരിച്ചു.