ചേർത്തല:കെ.പി.സി.സി നിർവാഹക സമിതിയംഗം എസ്.ശരതിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒപ്പമുണ്ട് ഞങ്ങൾ ടി.വി വിതരണ പദ്ധതിയുടെ 40ാം ടി.വി. അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിന് നൽകി.വാടക വീട്ടിൽ കഴിയുന്ന ഇവർക്ക് ഓൺലൈൻ പഠനം മുടങ്ങുന്ന ഘട്ടത്തിലായിരുന്നു ഇടപെടൽ.വിദ്യാർത്ഥികൾക്കായി മുൻമന്ത്റി തിരുവഞ്ചൂർരാധാകൃഷ്ണൻ ടി.വി ടൗൺ എൽ.പി സ്‌കൂൾ എച്ച്.എം എസ്.ധനപാലിന് ടിവി കൈമാറി. എസ്.ശരത്,പി.ടി.എ പ്രസിഡന്റ് പി.ടി.സതീശൻ,അരുൺ സുരേന്ദ്രൻ,കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രവിപ്രസാദ്,ദേവരാജൻപിള്ള,വിനോദ് എന്നിവർ പങ്കെടുത്തു.