ചേർത്തല:എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം കൊയ്ത വിദ്യാലയങ്ങൾക്ക് ആദരവുമായി സി.പി.എം കഞ്ഞിക്കുഴി ഏരിയാ കമ്മ​റ്റി.കൊവിഡ് കാലയളവിലും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളിലെത്തി അദ്ധ്യാപകരേയും പി.ടി.എ യും കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്.രാധാകൃഷ്ണൻ ആദരിച്ചു.എസ്.എൽ.പുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രഥമ അദ്ധ്യാപകൻ സെയ്ദ് ഇബ്രാഹിം, ദിലീപ് എന്നിവർക്ക് മെമന്റാ നൽകി .ഏരിയാ കമ്മ​റ്റിയംഗങ്ങളായ എം.സന്തോഷ് കുമാർ,എം.പി.സുഗുണൻ,ബിനീഷ് വിജയൻ,സുരേഷ് ഐക്കര, എം.ഷാജി എന്നിവർ പങ്കെടുത്തു.