കായംകുളം. കായംകുളത്തു കോവിഡ് നിയമം ലംഘിച്ച് കൗൺസിൽ യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ നഗരസഭാ കവാടത്തിൽ സത്യഗ്രഹം നടത്തി.
ബി.ജെ. പി പാർലിമെന്ററി പാർട്ടി ലീഡർ ഡി.അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. കൗൺസിൽ യോഗത്തിൽ പങ്കെടുത്ത മുഴുവൻ കൗൺസിലർമാർക്കും നഗരസഭയുടെ ചെലവിൽ കോവിഡ് പരിശോധന നടത്തണമെന്ന് ഡി.അശ്വിനി ദേവ് ആവശ്യപ്പെട്ടു . ലോക് ഡൗൺ ഏർപ്പെടുത്തിയ വാർഡിൽ നിന്നുള്ള കൗൺസിലറും ഇന്നത്തെ നഗരസഭാ കൗൺസിൽ പങ്കെടുത്തിരുന്നത് കോവിഡ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. മാർക്കറ്റ് ഏരിയയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും തമിഴ്നാട്ടിൽ നിന്നുള്ള ലോറികൾ നിർബാധം വന്നുപോകുകയാണ്. ഇക്കാര്യങ്ങളിലൊന്നും ഒരു നടപടിയും സ്വീകരിക്കുന്നില്ല. കൗൺസിൽ ബഹിഷ്ക്കരണത്തിലും സത്യാഗ്രഹത്തിലും കൗൺസിലർമാരായ പാലമുറ്റത്ത് വിജയകുമാർ, രാജേഷ് കമ്മത്ത് ,എസ് .സദാശിവൻ ,ഓമന അനിൽ ,രമണി ദേവരാജൻ ,സുരേഖ ദിലീപ് എന്നിവർ പങ്കെടുത്തു.