ആലപ്പുഴ: .കയർഫെഡിൽ വിരമിച്ച സി.പി.എം ആനുഭാവികളായവർക്ക് പുനർനിയമനം നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കയർഫെഡ് ആസ്ഥാനത്തേക്ക് നടന്ന പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടിജിൻ ജോസഫ് അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി.പ്രവീൺ, ബിനു ചുള്ളിയിൽ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, കയർഫെഡ് എംപ്‌ളോയീസ് കോൺഗ്രസ് വൈസ് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ റീഗോ രാജു, വി.ഷുക്കൂർ, ആർ.അംജിത്ത്കുമാർ, ആൽബിൻ അലക്‌സ്, അസീം നാസർ, മീനു സജീവ്, കെ.എസ്.ഹരികൃഷ്ണൻ, കെ.നൂറൂദ്ദീൻകോയ, സരുൺ റോയി, ആർ.ജയചന്ദ്രൻ, സിനിമോൾ സുരേഷ്, ഉല്ലാസ് കൃഷ്ണൻ, ജസ്റ്റിൻ മാളിയേക്കൽ, ഷിജു താഹ, സജിൽ ഷെരീഫ്, നൃൂഹ്മാൻകുട്ടി, ഷാഹുൽ പുതിയപറമ്പിൽ, എ.ഡി.തോമസ്, അനന്തനാരായണൻ, തായ്ഫുദ്ദീൻ, സിനാനുദ്ദീൻ, നൈഫ് നാസർ എന്നിവർ സംസാരിച്ചു.