ആലപ്പുഴ: ഒരുകുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 16പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 183 ആയി. ഇന്നലെ രോഗബാധിതരായ പത്തു പേർ വിദേശത്തു നിന്നും വന്നവരാണ്. ആറ്‌പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത് .എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ നിന്നുള്ള എഴുപേർ ഇന്നലെ രോഗമുക്തരായി. കൊല്ലത്തു ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ഭാര്യ (60വയസ് ),മകൻ (45വയസ് ), മരുമകൾ (43വയസ് ) ,രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ ഭാര്യ (49വയസ് ), മരുമകൻ (35വയസ് ) , കുവൈറ്റിൽ നിന്നും എത്തിയ നൂറനാട് സ്വദേശിയുടെ ഭാര്യ (40വയസ് ), മസ്‌കറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ 51വയസുള്ള മാവേലിക്കര സ്വദേശി, മസ്‌കറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ 47വയസുള്ള മാന്നാർ സ്വദേശി, കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയവയലാർ സ്വദേശി, കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ 45വയസുള്ള തിരുവൻവണ്ടൂർ സ്വദേശി, മസ്‌കറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ 59വയസുള്ള പാണാവള്ളി സ്വദേശി,.ദുബായിൽ നിന്നും കൊച്ചിയിൽ എത്തിയയാൾ, കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ നൂറനാട് സ്വദേശി, ദുബായിൽ നിന്നുംകൊച്ചിയിൽ എത്തിയ ഹരിപ്പാട് സ്വദേശിയായ ആൺകുട്ടി, കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ ചെങ്ങന്നൂർ സ്വദേശി, മസ്‌കറ്റിൽ നിന്നും എത്തിയ 53വയസുള്ള തലവടി സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിതീകരിച്ചത്.
ജില്ലയിൽ നിലവിൽ 7149 പേരാണ് നിരീക്ഷണത്തിലുള്ളത്. 215 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു.