shyam-kumar

ആലപ്പുഴ: ഭാര്യയുടെ ബന്ധുവായ യുവതിയെ മർദ്ദിച്ച അദ്ധ്യാപകനെതിരെ കേസെടുത്തു. എറണാകുളം കണയന്നൂർ ഇടപ്പള്ളി തെക്ക് വില്ലേജിൽ പാടിവട്ടം കല്ലറയ്ക്കൽ വീട്ടിൽ ശ്യം കുമാറിനെ (40)തിരെ ആണ് എടത്വ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ നീരേറ്റുപുറം കരിക്കുഴിയിലുള്ള യുവതിയുടെ വീട്ടിൽ വെച്ചാണ് സംഭവം. കുടംബസ്വത്തായ ആയുർവേദ ആശുപത്രി ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും യുവതിയും തമ്മിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ധ്യാപകൻ യുവതിയെ ആക്രമിച്ചത്. യുവതിയുടെ വസ്ത്രം വലിച്ചുകീറി നിലത്തിട്ട് ചവിട്ടി എന്നാണ് പരാതി. സംഭവത്തിൽ പരിക്കേറ്റ യുവതി എടത്വ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ശ്യാമിന്റെ ഭാര്യ,അമ്മ എന്നിവർക്കെതിയും കേസെടുത്തു. അമ്മയെ അക്രമിച്ചെന്ന പരാതിയിൽ യുവതിക്കെതിരെയും കേസെടുത്തു.