ആലപ്പുഴ:പ്രവാസികളോടുള്ള സംസ്ഥാന സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും അവർക്ക് സൗജന്യ ക്വാറന്റൈൻ സൗകര്യം ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മ​റ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ സമരം സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ ഉപാദ്ധ്യക്ഷന്മാരായ എൽ.പി.ജയചന്ദ്രൻ, സി.എ. പുരുഷോത്തമൻ, അഡ്വ.പി.കെ.ബിനോയ്, അഡ്വ.രൺജിത് ശ്രീനിവാസ്, സെക്രട്ടറിമാരായ ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ, ബി.ജെ.പി. ജില്ലാ സെൽ കോഡിനേ​റ്റർ ജി. വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം എ.ഡി.പ്രസാദ് നിയോജക മണ്ഡലം അധ്യക്ഷന്മാരായ കെ.എസ്. വിനോദ്, സതീഷ് ചെറുവല്ലൂർ, ബൈജു തിരുനെല്ലൂർ, കൃഷ്ണകുമാർ രാംദാസ്, എന്നിവർ സംസാരിച്ചു.